മനാമ: കേരള സ്റ്റേറ്റ് ബാര്‍ബേഴ്സ് ആന്റ് ബ്യൂട്ടീഷ്യന് അസോസിയേഷന് ബഹ്റൈന്‍ (കെഎസ്ബിഎ) രൂപികരിച്ചു സുധീഷ് ഉളിക്കല്‍ (പ്രസിഡന്റ്), രാജീവന് പാലേരി(സെക്രട്ടറി), രാഗേഷ് കസിനോ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.
കൊറോണ കാലത്ത് പ്രതിസന്ധിയിലായ മലയാളികളായ സലൂണ്‍ ജോലിക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ മെയ് 26 ന് തുടങ്ങിയ വാട്സാപ് കൂട്ടായ്മയാണ് ഇപ്പോള്‍ അസോസിയേഷനായി വിപുലീകരിച്ചത്.
യോഗത്തില്‍ ബിജു കല്ലേരി അധ്യക്ഷനായി. അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ജനുവരി മുതല്‍ സംഘടന വിപുലീകരിക്കാനും തീരുമാനിച്ചു. സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്് ബിജു-39539595, രാജീവന്-39311129, സുധീഷ്-36149684, ബിജു-34047910, അനൂജ്-34047910 എന്നിവരുമായി ബന്ധപ്പെടാം.
For Appointment Click https://www.kimshealth.org/bahrain/muharraq/
കമ്മിറ്റിയുടെ ആദ്യ പ്രവര്‍ത്തനമായി ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിയായ പ്രവാസി സലൂണ്‍ ജീവനക്കാരന് സജിക്ക് 72,113 രൂപ സഹായ ധനമായി നല്കി. ലാലു ഫണ്ട് ഏറ്റുവാങ്ങി.