തിരുവനന്തപുരം: ഉരുട്ടിക്കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന രണ്ടാം പ്രതി മരിച്ചു. പരോളിൽ ചികിത്സയിലായിരുന്ന ഫോർട്ട് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായിരുന്ന എസ്. വി ശ്രീകുമാറാണ് മരിച്ചത്. നെയ്യാറ്റിൻകര കോൺവെന്റ് റോഡിൽ തങ്കം ബിൽഡിംഗിൽ ശിവരാജന്റെയും വിജയ കുമാരിയുടെയും മകനാണ് ശ്രീകുമാർ. 43 വയസായിരുന്നു
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
2005 സെപ്തംബറിലാണ് ഉദയകുമാറിനെ ഫോർട്ട് പൊലീസ് സ്റ്റേഷനൽ വെച്ച് ഉരുട്ടിക്കൊലപ്പെടുത്തിയത്. മോഷണക്കുറ്റം ആരോപിച്ച് സെപ്തംബർ 27നാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. കേസിലെ രണ്ടാം പ്രതിയാണ് ശ്രീകുമാർ. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിലെ ഒന്നാം പ്രതി ജിതകുമാറിനും രണ്ടാം പ്രതി ശ്രീകുമാറിനും തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്.