ഓക്ലാന്റ്: ന്യൂസിലാന്റിലെ ജെസീന്ത ആർഡേണ്‍ മന്ത്രിസഭയിലാണ് ഇന്ത്യന്‍ വംശജ അംഗമായി ഉള്ളത്. ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ പ്രിയങ്കാ രാധാകൃഷ്ണനാണ് മന്ത്രിയാകുന്നത്. സാമൂഹ്യ വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ സംയുക്ത ചുമതലയാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
കഴിഞ്ഞ പാര്‍ലമെന്റില്‍ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും വഹിച്ചിരുന്ന പ്രിയങ്കാ രാധാകൃഷ്ണന് എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിനിയാണ്. ക്രൈസ്റ്റ് ചർച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാര്‍ഡ്സണാണ് പ്രിയങ്കയുടെ ഭർത്താവ്. 14 വര്‍ഷത്തോളമായി ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയാണ് പ്രിയങ്ക.