ഛണ്ഡീഗഡ്: പഞ്ചാബിൽ വീണ്ടും പാക് ഡ്രോൺ കണ്ടെത്തി. ഇന്തോ- പാകിസ്താൻ അതിർത്തിയിലെ താക്കുപൂർ ഗ്രാമത്തിലാണ് ഡ്രോൺ എത്തിയതായി കണ്ടെത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ഡ്രോൺ കണ്ടെത്തിയ വിവരം അതിർത്തി സംരക്ഷണ സേനയാണ് അറിയിച്ചത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു സംഭവം.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
അതിർത്തി കടന്നെത്തിയ ഡ്രോൺ അതിർത്തി സംരക്ഷണ സേനാ ഉദ്യോഗസ്ഥരാണ് ആദ്യം കണ്ടത്. വെടിയുതിർത്തതോടെ ഡ്രോൺ പാകിസ്താൻ ഭാഗത്തേക്ക് പറന്നതായും അതിർത്തി സംരക്ഷണ സേന അറിയിച്ചു. പാകിസ്താൻ ഭാഗത്തു നിന്നാണ് ഡ്രോൺ എത്തിയതെന്നാണ് ഗ്രാമവാസികൾ പറയുന്നത്.
സംഭവത്തിന് പിന്നാലെ അതിർത്തി സംരക്ഷണ സേന കമാൻഡന്റ് എൻ. ഗാംഗുലി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പാകിസ്താനിൽ നിന്നും വീണ്ടും ഡ്രോൺ എത്തിയ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.