
മനാമ: നാട്ടിലേക്ക് മടങ്ങുന്ന വടകര സഹൃദയവേദി ബഹ്റൈൻ രക്ഷാധികാരി സുരേഷ് മണ്ടോടിക്ക് സംഘടനയുടെ നേതൃത്വത്തിൽ സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. ഒക്ടോബർ 29ന് വൈകിട്ട് സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എൻ. പി. അഷ്റഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. സി. പവിത്രൻ സ്വാഗതം പറഞ്ഞു. വിനീഷ് എം. പി. അവതാരകനായിരുന്നു.

പ്രസിഡന്റ് എൻ. പി. അഷ്റഫ് സുരേഷ് മണ്ടോടിയെ പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി എം. സി. പവിത്രൻ സ്മരണികയും ട്രഷറർ രഞ്ജിത് ഉപഹാരവും കൈമാറി.

മുഖ്യ രക്ഷാധികാരി ആർ. പവിത്രൻ, ട്രഷറർ രഞ്ജിത്, രക്ഷാധികാരികളായ ശിവദാസ് എം., ശശിധരൻ എം., സജീവൻ പാക്കയിൽ, വനിതാവേദി പ്രസിഡന്റ് സന്ധ്യ വിനോദ്, സെക്രട്ടറി ശ്രീജി രഞ്ജിത് എന്നിവർ ആശംസകൾ നേർന്നു.

വിജയൻ കാവിൽ, ഇന്ദു പവിത്രൻ, നിർമല ശിവദാസ്, ഷാജി വളയം, ലത്തീഫ് കോഴിക്കൽ, സത്യൻ പേരാമ്പ്ര, അജേഷ്, ശ്രീജിത്ത് മൊകേരി, എം. എം. ബാബു, ശാലിനി ഷാജി, ജിഷ ശ്രീജിത്ത്, ദീപ അജേഷ്, സജീവൻ കെ. കെ., രാജൻ മാകൂൽ, പ്രജീഷ്, രമേശ്, സുരേഷ് മരുത്തിയോട്, അനിൽ കുമാർ ശ്രീജൻ രാജീവ് വാണിമേൽ രൂപേഷ് എന്നിവരും ആശംസകൾ അർപ്പിച്ചു. സുരേഷ് മണ്ടോടി മറുപടി പ്രസംഗം നടത്തി. കൺവീനർ ബിജു കൃഷ്ണകൃപ നന്ദി പറഞ്ഞു. സഹൃദയവേദി അംഗങ്ങളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.


