മനാമ: ബഹ്റൈനിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയായ കോൺവെക്സ് ഇവന്റ്സിന്റെ മാനേജിങ് ഡയറക്ടർ അജിത് നായരുടെ പിതാവും റിട്ടയേർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥനുമായ നെല്ലുളി രാഘവൻ നായർ (76) നിര്യാതനായി. വയനാട് കൽപ്പറ്റയിലെ ‘കല്യാണി’യിലാണ് താമസം. ഇന്നലെ ആയിരുന്നു അന്ത്യം. സംസ്കാരം ഇന്ന് (oct.6, ചൊവ്വാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് കൽപ്പറ്റ മൈലാടിപ്പാറ ശ്മശാനത്തിൽ നടക്കും. രാഘവൻ നായരുടെ നിര്യാണത്തിൽ ബഹ്റൈനിലെ സാമൂഹിക–സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. അജിത് നായരുടെയും കുടുംബത്തിൻറെയും ദുഃഖത്തിൽ സ്റ്റാർവിഷൻ ഇവെന്റ്സിന്റെയും, മീഡിയ ഗ്രൂപ്പിന്റെയും അനുശോചനം.


