
മനാമ : ലോക കേരളസഭ പിരിച്ചുവിട്ട സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഒഐസിസി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം അറിയിച്ചു .ലോകം മുഴുവൻ ഉള്ള മലയാളി പ്രവാസികളെ സംരക്ഷിക്കാനും, അവരുടെ ആവശ്യങ്ങളും, പരാതികളും പരിഹരിക്കുന്നതിന് വേണ്ടി മുൻ സർക്കാർ ആരംഭിച്ച ലോക കേരളസഭ, പ്രവാസികളുടെ പേര് പറഞ്ഞു നടത്തിയ വലിയ തട്ടിപ്പ് ആയിരുന്നു. വിവിധ സമ്മേളനങ്ങൾ ചേരുകയും, കാതലായ നല്ല നിർദേശങ്ങൾ സമ്മേളനത്തിൽ വരികയും ചെയ്തിരുന്നു, അവ പരിശോധിക്കാനും, നിയമനിർമാണം വേണ്ടവ കണ്ടെത്തി സർക്കാരിന് സമർപ്പിക്കാൻ വേണ്ടി സ്റ്റാൻഡിങ് കമ്മറ്റികൾ രൂപീകരിക്കുകയും ചെയ്തു എങ്കിലും, ഒരു കാര്യത്തിന് പോലും തുടർ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്തിരുന്നില്ല. വിവിധ പേരുകളിൽ കോടി കണക്കിന് രൂപ ചിലവഴിച്ചു എങ്കിലും, പ്രവാസികൾക്ക് യാതൊരു പ്രയോജനവും ലഭിച്ചില്ല എന്നും രാജു കല്ലുംപുറം ആരോപിച്ചു.


