
മനാമ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) മുൻ സെൻട്രൽ കമ്മിറ്റി അംഗം റോജി ജോണിന് സംഘടനയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
സംഘടനയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന റോജി ജോണിന്റെ സേവനങ്ങളും സംഭാവനകളും ചടങ്ങിൽ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ആത്മാർത്ഥമായ സഹകരണത്തെ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അഭിനന്ദിച്ചു.
ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വർക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചൻ, സെക്രട്ടറി വി. എം. പ്രമോദ്, അസിസ്റ്റന്റ് ട്രഷറർ സിദ്ധിക് ഷാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നാട്ടിലേക്ക് മടങ്ങുന്ന റോജി ജോണിന് സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ഭാവിജീവിതത്തിലെ എല്ലാ നന്മകളും ആശംസിച്ചു.


