നന്മയുടെയും സമൃദ്ധിയുടെയും പ്രതീക്ഷകളുമായി ഇന്ന് തിരുവോണം
ലോകമെങ്ങുമുള്ള മലയാളികൾ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശവുമായി തിരുവോണത്തെ വരവേൽക്കുകയാണ്. മാവേലി തമ്പുരാന്റെ ഓർമ്മകളും പൂക്കളത്തിന്റെ നിറങ്ങളും ഓണസദ്യയുടെ രുചിയും കുടുംബസംഗമങ്ങളുടെ സന്തോഷവും ചേർന്നാണ് മലയാളിയുടെ ഓണം പൂർണമാകുന്നത്.
കാലം മാറിയാലും ഓണത്തിന്റെ ആഘോഷച്ചന്തം കുറയുന്നില്ല. നാടിന്റെ ഓർമ്മകളെ നെഞ്ചോട് ചേർത്ത് ലോകത്തിന്റെ ഏതു കോണിലായാലും മലയാളി ഓണം ആഘോഷിക്കുന്നു. ഒരുമയുടെയും സമത്വത്തിന്റെയും നന്മയുടെയും സന്ദേശം പകരുന്ന ഈ തിരുനാൾ ഓരോ മനസ്സിലും പുതിയ പ്രതീക്ഷകൾ നിറയ്ക്കട്ടെ.
ഈ തിരുവോണം എല്ലാവരുടെയും ജീവിതത്തിൽ
സന്തോഷവും സമാധാനവും ഐശ്വര്യവും സമൃദ്ധിയും നിറയ്ക്കട്ടെ.
🌼 സ്റ്റാർവിഷൻ ന്യൂസിന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!🌼


