കണ്ണൂർ: കീച്ചേരിക്കുന്നിൽ സ്വകാര്യ ബസ് മറിഞ്ഞ് 35ഓളം പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
റോഡ് മുറിച്ചുകടക്കുകയായിരുന്നയാളെ രക്ഷിക്കാൻ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് പ്രയോഗിച്ചതിനെത്തുടർന്നാണ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം.
അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് ബസിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രികളിലേക്ക് മാറ്റിയത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

