
മനാമ: വോയ്സ് ഓഫ് ട്രിവാൻഡ്രത്തിന്റെ (VOT) നേതൃത്വത്തിൽ ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കേരള കാത്തലിക് അസോസിയേഷനിൽ (KCA) നടന്ന ചടങ്ങിൽ ദേശീയപതാക ഉയർത്തി.
തുടർന്ന് കുട്ടികളും VOT കുടുംബാംഗങ്ങളും ചേർന്ന് ദേശഭക്തിഗാനങ്ങൾ ആലപിച്ചു. ചടങ്ങിന്റെ ഭാഗമായി മധുരവിതരണവും സംഘടിപ്പിച്ചു. VOT പ്രസിഡന്റ് വിനീഷ് ശിവദാസൻ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മനോജ് വർക്കല സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ജോയിന്റ് സെക്രട്ടറി പ്രദീപ് മാധവൻ, ട്രഷറർ മണിലാൽ, മെമ്പർഷിപ്പ് സെക്രട്ടറി ജയചന്ദ്രൻ, എന്റർടെയ്ൻമെന്റ് സെക്രട്ടറി അംജിത്, ലേഡീസ് വിങ് പ്രസിഡന്റ് പ്രിയങ്ക മണികണ്ഠൻ, സുനിത സെൽവരാജ്, KCA സെക്രട്ടറി വിനു ക്രിസ്റ്റി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.


