കോഴിക്കോട്: താമരശ്ശേരിയിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിച്ച റാലിയിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറ്റാൻ ശ്രമിച്ചെന്നാരോപണം. ബസ് മനഃപൂർവം റാലിയിലേക്ക് ഓടിച്ചുകയറ്റാൻ ശ്രമിച്ചെന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പരാതി.
സംഭവത്തെത്തുടർന്ന് ബസ് ജീവനക്കാരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ കൈയാങ്കളിയുണ്ടായി. പരിക്കേറ്റ ബസ് ഡ്രൈവറും രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരും ചികിത്സ തേടി.
സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ താമരശ്ശേരി കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് പ്രകടനം നടത്തി. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

