
കൊച്ചി: ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങളുടെ യാത്ര മാറ്റി. ഇന്ന് രാത്രി കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ദോഹ, ബഹ്റൈൻ വിമാനങ്ങളാണ് നാളത്തേക്ക് മാറ്റിയത്.
ഇന്ന് രാത്രി 7 മണിക്ക് കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നാളെ പുലർച്ചെ 2.30ന് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
രാത്രി 10 മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ബഹ്റൈൻ വിമാനം നാളെ രാവിലെ 8 മണിക്ക് കൊച്ചിയിൽ നിന്ന് പുറപ്പെടും.
അതേസമയം, രാത്രി 8.30ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ ദമാം വിമാനം രാത്രി 10 മണിക്ക് പുറപ്പെടും. ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് വിമാന സർവീസുകളിൽ മാറ്റം വരുത്തിയതെന്നാണ് വിവരം.


