
സിംസ് ഓണാഘോഷങ്ങളുടെ ഭാഗമായുള്ള ഓണം മഹോത്സവത്തിൻറ്റെ നടത്തിപ്പിനായി പോൾ കെ ആൻ്റണി ജനറൽ കൺവീനരായി 51 സ്വാഗതസംഘം രൂപീകരിച്ചു. സിംസ് ഗുഡ്വിൻ ഹാളിൽ നടന്ന സ്വാഗത സംഘ രൂപീകരണയോഗത്തിൽ സിംസ് പ്രസിഡൻറ്റ് പി.റ്റി ജോസഫ് ഓണാഘോഷങ്ങളുടെ മുന്നൊരുക്കങ്ങളെ കുറിച്ച് വിവരിച്ചു.ആഘോഷങ്ങളുടെ ഭാഗമായുള്ള ഓണം മഹാസദ്യ സെപ്റ്റംബർ നാലാം തീയതി അധാരി പാർക്ക് ഹാളിൽ വച്ച് നടക്കും. സെപ്തംബര് 5 മുതൽ അംഗങ്ങൾക്കായി നടത്തുന്ന വിവിധ കലാ കായിക മത്സരങ്ങൾ ഒക്ടോബര് 30 ന് സമാപിക്കും അംഗങ്ങളെ 3 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. സ്വാഗത സംഘ രൂപീകരണ യോഗത്തിന് സിംസ് ജനറൽ സെക്രട്ടറി നെൽസൺ വര്ഗീസ്സ് സ്വാഗതം പറഞ്ഞു. കോർ ഗ്രൂപ്പ് ചെയർമാൻ ബെന്നി വര്ഗീസ്സ്, സിംസ് ഭരണസമിതി അംഗംങ്ങളായ ജേക്കബ് വാഴപ്പിള്ളി, ജോബി ജോസഫ്, ജെയ്സൺ മഞ്ഞളി സോബിൻ ജോസ്, മുൻ പ്രസിഡൻറ്റുമാരായ ഫ്രാൻസിസ് കൈതാരത്ത്, പോൾ ഉറുവത്ത് തുടങ്ങിയവർ നേതൃത്വം നൽകി.


