
മനാമ: ബഹ്റൈനിൽ വേനൽക്കാല ഉച്ചവിശ്രമനിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കഠിനമായ ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനും, സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കുന്നതിനുമാണ് ഈ നിയന്ത്രണം. ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 4 മണി വരെ തുറസ്സായ സ്ഥലങ്ങളിൽ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന രീതിയിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാൻ പാടില്ല.

നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ രാവിലെ 7 മണി മുതൽ വൈകുന്നേരം 4 മണി വരെ ഫോൺ വഴിയോ വാട്സ്ആപ്പ് വഴിയോ മന്ത്രാലയത്തിന്റെ ഹോട്ട്ലൈൻ നമ്പറായ 17873921-ൽ പരാതിപ്പെടാവുന്നതാണ്. നിരോധനം ലംഘിക്കുന്നവർക്ക് മൂന്ന് മാസം വരെ തടവോ, 500 മുതൽ 1,000 ബഹ്റൈൻ ദിനാർ വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ആയിരിക്കും ശിക്ഷ.


