മനാമ: ബഹറിനിൽ സര്‍ക്കാര്‍ സ്കൂളുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി അധ്യാപകരും ജീവനക്കാരും ഞായറാഴ്ച വിദ്യാലയങ്ങളിൽ എത്തിച്ചേർന്നു. പഠനം പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ പശ്ചാത്തലത്തില്‍ അധ്യാപകര്‍ക്കും അധ്യാപകേതര ജീവനക്കാര്‍ക്കും വിദ്യാഭ്യാസ മന്ത്രി ആശംസകള്‍ നേര്‍ന്നു. ഒക്ടോബര്‍ അഞ്ച് അധ്യാപക ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍ തങ്ങളുടെ ദൗത്യം ഏറ്റവും നല്ലനിലയില്‍ നിര്‍വഹിക്കാന്‍ അവര്‍ക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഓണ്‍ലൈന്‍ പാഠ ഭാഗങ്ങള്‍ തയാറാക്കുന്നതില്‍ അധ്യാപകര്‍ വഹിച്ച പങ്ക് അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://lulu.app.link/LuLuMoneyAppക്ലിക്ക് ചെയ്യുക
സ്കൂളുകളില്‍ നേരിട്ടെത്തി പഠനം നടത്തുന്നതിനുള്ള അവസരം അധികം താമസിയാതെ കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 12,000 ത്തോളം അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ വഴി പരിശീലന പരിപാടി നല്കാന് സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.