കോഴിക്കോട്: വിനോദ സഞ്ചാര മേഖലയായ കോഴിക്കോട് കക്കാടംപൊയില്‍ പാതയിലെ കള്ളിപ്പാറക്കും പീടികപ്പാറക്കും ഇടയില്‍ വച്ച് ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാര്‍ തീപ്പിടിച്ച് കത്തിനശിച്ചു. റെനോള്‍ട്ട് ഡസ്റ്റര്‍ മോഡല്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ട് കാറിലുള്ളവര്‍ പെട്ടെന്ന് തന്നെ ഇറങ്ങി. ഇതിന് പിന്നാലെ തീ പടരുകയായിരുന്നു. മുക്കം അഗ്നിരക്ഷാ നിലയത്തില്‍ നിന്നും ഉദ്യോഗസ്ഥരെത്തി തീയണച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകട കാരണം വ്യക്തമല്ല.
Trending
- ഫാബർ-കാസ്റ്റൽ സ്പെക്ട്ര 2026: രജിസ്ട്രേഷൻ ഒക്ടോബർ ആദ്യവാരം ആരംഭിക്കും
- ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു
- ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ഗൃഹനാഥൻ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
- സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ തെറ്റില്ല; വിവാദ ചിത്രം എഐ നിർമിതമെന്ന് കെ.എം. ഷാജി
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ സന്ദർശനം നടത്തി
- ബഹ്റൈൻ ലാൽ കെയർസിന്റെ ഓണാഘോഷം “ലാൽ ഓണം” ശ്രദ്ധേയമായി
- ബിഡികെ ബഹ്റൈനും ആർട്ട് ഓഫ് ലിവിംഗും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
- ലോക കേരളസഭ പിരിച്ചുവിട്ട തീരുമാനം സ്വാഗതാർഹം; ഗൾഫ് രാജ്യങ്ങളിൽ പ്രവാസി സഭകൾ വേണമെന്ന് ബഹ്റൈൻ കെഎംസിസി

