മനാമ: ബഹ്റൈനിൽ നിയമലംഘന കേസിൽ നിന്ന് രക്ഷപ്പെടാൻ കൈക്കൂലി നൽകാൻ ശ്രമിച്ചെന്നാരോപിച്ച് രണ്ട് റസ്റ്റോറന്റ് ഉടമകളെ പ്രൊവിഷണൽ ഡിറ്റൻഷനിൽ പാർപ്പിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയുടെ ഉദ്യോഗസ്ഥർ സ്ഥാപനത്തിന് എതിരെ നിയമലംഘന നോട്ടീസ് നൽകിയതിന് പിന്നാലെയാണ് പ്രതികൾ പണം വാഗ്ദാനം ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഉം അൽ ഹസ്സം പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച റിപ്പോർട്ടിനെ തുടർന്ന് അന്വേഷണം ഉടൻ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കി വിഷയം കോടതിയിലേക്ക് കൈമാറിയിട്ടുണ്ട്.


