ബെംഗളൂരു: കർണാടകയിലെ മലൈ മഹദേശ്വര കുന്നുകളിലേക്ക് തീർത്ഥാടനത്തിന് പോയ ഒരു കുട്ടിയെ പുള്ളിപ്പുലി കടിച്ചുകൊണ്ടുപോയി കൊന്നു. ബെംഗളൂരു ലഗ്ഗരെ സ്വദേശിയായ ഹർഷിത് എന്ന കുട്ടിയാണ് മരിച്ചത്. കുടുംബത്തിലെ പത്തോളം പേർക്കൊപ്പം മഹദേശ്വര ക്ഷേത്രത്തിൽ നിന്ന് നാഗമലൈയിലേക്ക് കാൽനടയായി പോകുമ്പോഴായിരുന്നു സംഭവം. നാഗമലൈ പാതയിലെ ഇൻഡിഗനത്ത എന്ന സ്ഥലത്തിന് സമീപം വെച്ചാണ് പുലി കുട്ടിയെ ആക്രമിച്ചത്. കുടുംബാംഗങ്ങൾ നോക്കിനിൽക്കെയായിരുന്നു പുലിയുടെ അപ്രതീക്ഷിത ആക്രമണം. കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടിമറഞ്ഞു. ഈ കാഴ്ച കണ്ട് ഭയന്നുപോയ വീട്ടുകാർ ഉറക്കെ നിലവിളിച്ചു. ഉടൻ തന്നെ അവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പ്രദേശത്ത് വ്യാപകമായി തിരച്ചിൽ തുടങ്ങി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ, കുട്ടിയുടെ മൃതദേഹം വനത്തിനുള്ളിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
Trending
- അജിത് മത്സരിക്കുന്ന ലെ മാൻസ് റേസിന് വിജയ് പച്ചക്കൊടി വീശി; ആവേശത്തിൽ ആരാധകർ
- ‘ബ്രിക്സ് ആർക്കും എതിരല്ല; എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുകയാണ് ലക്ഷ്യം’: നരേന്ദ്ര മോദി
- ജീവനക്കാരന് കൈക്കൂലി നൽകി മോർച്ചറി തുറന്നു; മൃതദേഹങ്ങൾക്കൊപ്പം റീൽ ചിത്രീകരിച്ച യുവാക്കൾ അറസ്റ്റിൽ
- ‘പഴയ സൗഹൃദം പുതിയ ഉയരങ്ങളിലേക്ക്’; എത്യോപ്യൻ പ്രധാനമന്ത്രിയുമായി മോദി കൂടിക്കാഴ്ച നടത്തി
- മോഡൽ യുനൈറ്റഡ് നേഷൻസ് കോൺഫറൻസിൽ നേതൃപാടവം മിനുക്കി വിദ്യാർത്ഥികൾ
- ബഹ്റൈൻ പ്രതിഭ ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പിന് തുടക്കമായി
- വൈറ്റിലയിലെ ഇരട്ട ഫ്ലാറ്റുകൾ പൊളിക്കാൻ ഹൈക്കോടതിയുടെ അനുമതി; ടെൻഡറിനെതിരായ ഹർജി തള്ളി
- ശബരിമലയെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കണം; മെറ്റയ്ക്ക് ഹൈക്കോടതിയുടെ നിർദേശം

