
മനാമ: ബഹ്റൈനില്‍ 2026- 2027 അദ്ധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസില്‍ ചേരുന്ന പുതിയ വിദ്യാര്‍ത്ഥികള്‍ക്കായി (2020 ജനുവരി 1 നും ഡിസംബര്‍ 31 നും ഇടയില്‍ ജനിച്ചവര്‍) രജിസ്ട്രേഷന് ഏപ്രില്‍ 27ന് രാവിലെ 7 മണിക്ക് ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മെയ് 10 വരെ രജിസ്റ്റര്‍ ചെയ്യാം.
ബഹ്റൈന്‍ ദേശീയ പോര്‍ട്ടല്‍ (bahrain.bh) വഴിയോ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ (moe.gov.bh) ലിങ്ക് വഴിയോ രജിസ്റ്റര്‍ ചെയ്യാം. ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റി(ഐ.ജി.എ)യുമായി ഏകോപിപ്പിച്ചാണ് ഈ സേവനം ആരംഭിച്ചത്.


