ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫോട്ടോ ജേണലിസത്തിന്റെ കുലപതിയും പത്മശ്രീ ജേതാവുമായ പ്രശസ്ത ഫൊട്ടോഗ്രാഫര്‍ രഘു റായ് (83) അന്തരിച്ചു.
ഇന്ന് രാവിലെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കാന്‍സര്‍ തലച്ചോറിലേക്കു വ്യാപിച്ചതിനൊപ്പം വാര്‍ധക്യസഹജമായ അസുഖങ്ങളും ആരോഗ്യനില വഷളാക്കുകയായിരുന്നു.
അരനൂറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന ഫോട്ടോഗ്രാഫി പ്രവര്‍ത്തനകാലത്ത് ലോകമാസകലം ശ്രദ്ധ നേടിയ ഒട്ടേറെ ചിത്രങ്ങള്‍ അദ്ദേഹം ക്യാമറയില്‍ പകര്‍ത്തി. 1984ലെ ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഭീകരത ലോകത്തിനു മുന്നിലെത്തിച്ച ‘അജ്ഞാതനായ കുട്ടിയുടെ ശവസംസ്കാരം’ എന്ന അദ്ദേഹത്തിന്റെ ചിത്രം രാജ്യാന്തര തലത്തില്‍ തന്നെ നൊമ്പരമായി മാറി. ഇന്ദിരാ ഗാന്ധി, മദര്‍ തെരേസ, ദലൈലാമ, സത്യജിത് റേ തുടങ്ങിയവരുടെ അവിസ്മരണീയമായ ചിത്രങ്ങള്‍ അദ്ദേഹം പകര്‍ത്തിയിട്ടുണ്ട്.
1977ല്‍ ലോകപ്രശസ്ത ഫൊട്ടോഗ്രാഫിക് ഏജന്‍സിയായ ‘മാഗ്നം ഫോട്ടോസി’ല്‍ അംഗമായ ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും അദ്ദേഹത്തിനു സ്വന്തമാണ്. 1965ല്‍ ‘ദ് സ്റ്റേറ്റ്സ്മാനി’ലൂടെ വാര്ത്താചിത്രപ്രവര്ത്തനം ആരംഭിച്ച അദ്ദേഹം സണ്‍ഡേ, ഇന്ത്യ ടുഡേ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലും പ്രവര്‍ത്തിച്ചു. ബംഗ്ലദേശ് വിമോചന യുദ്ധത്തിലെ ചിത്രങ്ങള്‍ക്ക് 1972ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്കി ആദരിച്ചു.
കേരളവുമായും ഇവിടത്തെ വിവിധ മാധ്യമ ഫൊട്ടോഗ്രാഫര്മാരുമായും അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ശബരിമല സന്നിധാനത്തെത്തി അയ്യപ്പദര്‍ശന ചിത്രങ്ങളും ക്യാമറയില്‍ പകര്‍ത്തി. കേരള പ്രസ് അക്കാദമിയുടെ സെമിനാറുകളില്‍ പങ്കെടുത്തിട്ടുമുണ്ട്.
ഭാര്യ: ഗുര്‍മീത് റായ്. മക്കള്‍: നിതിന്‍ റായ് (ഫൊട്ടോഗ്രാഫര്‍), ലഗാന്‍, അവനി, പൂര്‍വായ്. സംസ്കാരം ഇന്ന് വൈകീട്ട് 4ന് ഡല്‍ഹി ലോധി റോഡ് ശ്മശാനത്തില്‍.
Trending
- കെ.പി.എ മുൻ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റിയുടെ പിതാവ് നിര്യാതനായി
- ‘ഒരുമിച്ച് വേദി പങ്കിട്ടാൽ മതാചാരങ്ങൾ ലംഘിക്കപ്പെടില്ല’; കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കെതിരെ കെ.കെ. ശൈലജ
- ഷൗക്കത്തിനെതിരായ വ്യക്തിഹത്യാ പരാമർശം: സി.കെ. ഷാക്കിറിനെ യൂത്ത് ലീഗ് പദവികളിൽനിന്ന് നീക്കി
- ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി, മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ കടുത്ത നടപടിയെടുത്ത് ഡിസിസി
- KCL സീസൺ 3| അസറുദ്ദീൻ്റെ വെടിക്കെട്ടിൽ കാലിക്കറ്റിനെ തകർത്ത് ആലപ്പി
- പ്രമുഖ വാഗ്മിഎം എം അക്ബറിന് സ്വീകരണം
- ഓപ്പറേഷൻ തൂഫാൻ: 38 പേർകൂടി അറസ്റ്റിൽ; ആകെ അറസ്റ്റുകൾ 10,535
- പ്രവർത്തനരഹിതമായ സിവിൽ സൊസൈറ്റി സംഘടനകൾ രണ്ടാഴ്ചയ്ക്കകം നിയമപരമായ നില ക്രമപ്പെടുത്തണമെന്ന് ബഹ്റൈൻ

