
മക്ക: ഹജ്ജ് സീസണിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി ബഹ്റൈന്‍ ഹജ്ജ് മിഷന് കമ്മിറ്റികള്‍ ബഹ്റൈന്‍ തീര്‍ത്ഥാടകര്‍ക്കായി നിശ്ചയിച്ചിട്ടുള്ള താമസ സൗകര്യങ്ങളും ക്യാമ്പുകളും പരിശോധിക്കാന്‍ മക്കയിലും മറ്റു പുണ്യസ്ഥലങ്ങളിലും സന്ദര്‍ശനം നടത്തി.
പ്രത്യേക സംഘങ്ങള്‍ താമസ സ്ഥലങ്ങളിലെ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്തു. മൂല്യനിര്‍ണ്ണയ, തുടര്‍നടപടി സമിതി കെട്ടിടങ്ങളും സൗകര്യങ്ങളും പരിശോധിച്ചു. സുരക്ഷാ സമിതി സുരക്ഷാ നടപടികള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ചു.
ബഹ്റൈന്‍ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ആസൂത്രണ സമിതി മുഖേന ക്യാമ്പുകളുടെ ഒരുക്കങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, സ്ഥലം വികസന പദ്ധതികള്‍ എന്നിവ പരിശോധിച്ചു.


