
മനാമ: ബഹ്റൈനില്‍ അഞ്ചു കിലോഗ്രാമിലധികം മയക്കുമരുന്നുമായി ഒരു അറബ് രാജ്യത്തെ പൗരനെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫൊറന്‍സിക്ക് സയന്‍സിനു കീഴിലുള്ള കണ്ട്രോള് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
43കാരനായ ഇയാളില്‍നിന്ന് വിവിധയിനം മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. ഇതിന് മൊത്തം 36,000 ദിനാറിലധികം വിലവരും.


