
പാലക്കാട്: കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. തടുക്കശ്ശേരി നാഗന് കുളങ്ങര ക്ഷേത്രോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. ആനയുടെ ആക്രമണത്തില്‍ പാപ്പാന് രാമന് ആണ് മരിച്ചത്. കൊല്ലങ്കോട് ഗോവിന്ദന് കുട്ടി എന്ന ആനയാണ് ഇടഞ്ഞത്.
പകല്‍ ശീവേലിക്കിടെയാണ് സംഭവം. തെക്കും ഭാഗം ദേശം എഴുന്നള്ളിച്ച ആനയാണ് ഇടഞ്ഞത്. വിരണ്ടോടിയ ആന വീടുകളിലേക്ക് ഓടാന്‍ ശ്രമിച്ചപ്പോള്‍ തളയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ഗുരുതരമായി പരിക്കേറ്റ പാപ്പാനെ പത്തിരിപ്പാല സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇടഞ്ഞ ആനയെ തളയ്ക്കാനായിട്ടില്ല. എലിഫന്റ് സ്ക്വാഡും പാപ്പാന്മാരും തളക്കാന്‍ ശ്രമം നടത്തിവരികയാണ്.


