
മനാമ: ബഹ്റൈനില്‍ മാര്‍ച്ച് 27ന് ഒരാള്‍ തടവിലിരിക്കെ മരണപ്പെട്ട സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണ യൂണിറ്റ് അന്വേഷണം തുടരുന്നു.
സംഭവം സംബന്ധിച്ച സമൂഹമാധ്യമ കുറിപ്പുകള്‍ വരെ പരിശോധിച്ചിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ യൂണിറ്റ് അറിയിച്ചു. മരണവുമായി ബന്ധപ്പെട്ട് മുഴുവന്‍ കാര്യങ്ങളും അറിയുന്നതിനായി മള്‍ട്ടി ട്രാക്ക് അന്വേഷണം നടക്കുന്നുണ്ട്. അറസ്റ്റിലായ സമയം മുതല്‍ ഇയാളുമായി ബന്ധപ്പെട്ട് സ്വീകരിച്ച എല്ലാ നടപടികളും അവലോകനം ചെയ്യും.
ഔദ്യോഗിക രേഖകള്‍, വീഡിയോ റെക്കോര്‍ഡിംഗുകള്‍, സാക്ഷിമൊഴികള്‍, സാങ്കേതികവും ഭൗതികവുമായ തെളിവുകള്‍ എന്നിവയെല്ലാം പരിശോധിക്കും. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തുന്ന ഏതൊരാളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരിക എന്നതാണ് അന്വേഷണത്തിന്റെ ലക്ഷ്യമെന്നും പ്രത്യേക അന്വേഷണ യൂണിറ്റ് അധികൃതര്‍ പറഞ്ഞു.


