
1) പ്രവാസി പെൻഷൻ വർധിപ്പിക്കും
2) 60 കഴിഞ്ഞവർക്കും പ്രവാസി ക്ഷേമനിധിയിൽ അംഗമാവാൻ കഴിയും
മാനിഫെസ്റ്റോ
1
എമിഗ്രേഷൻ ഇനത്തിൽ കേന്ദ്രത്തിൻ്റെ പക്കലുള്ള പതിനായിരക്കണക്കിന് കോടി രൂപ പ്രയോജനപെടുത്തി പ്രവാസി പുനരധിവാസം നടപ്പിലാക്കാൻ കേന്ദ്ര സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കും.
2
വിദേശത്തുനിന്നും തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി സമഗ്രമായ ഒരു പുനരധിവാസ പദ്ധതി തയ്യാറാക്കി നടപ്പിലാക്കും
3
ത്രിതല തദ്ദേശ സ്വയംഭരണ സംവിധാനത്തിൽ പ്രവാസി സ്റ്റാൻഡിങ് കമ്മിറ്റി രൂപീകരിക്കും.
പ്രവാസി ക്ഷേമത്തിനായി പദ്ധതി അടങ്കലിൻ്റെ നിശ്ചിത ശതമാനം നീക്കിവയ്ക്കും.
വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്ന പ്രവാസികൾക്ക് തിരിച്ചറിയൽ കാർഡ് നൽകും.
വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്ന പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും.
പ്രവാസി പെൻഷൻ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കും.
പ്രവാസി ക്ഷേമനിധി ബോർഡിന് നൽകുന്ന സർക്കാർ വിഹിതം ഉയർത്താൻ നടപടി സ്വീകരിക്കും.
പ്രവാസി ക്ഷേമനിധിയിൽ അംഗമാകാനുള്ള പ്രായ പരിധി എടുത്തു മാറ്റാനും 60 വയസ്സ് കഴിഞ്ഞവർക്ക് അനുകൂല്യങ്ങൾ നൽകാനും നടപടി സ്വീകരിക്കും.
തിരിച്ചു വന്ന പ്രവാസികൾക്ക് നോർക്കയിൽ നിന്നും ലഭിക്കുന്ന സഹായങ്ങൾക്ക് മേലുള്ള നിബന്ധനകൾ ലഘുകരിക്കാൻ നടപടി സ്വീകരിക്കും.
പ്രവാസികൾക്കായി കുടുംബശ്രീ മോഡൽ ഫിനാൻസ് സംവിധാനങ്ങളും ചെറുകിട തൊഴിൽ സംരഭങ്ങളും തുടങ്ങുന്നതരത്തിൽ പ്രവാസി അയൽക്കൂട്ടങ്ങൾ നടപ്പിലാക്കും.
നോർക്ക കെയർ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ തിരിച്ചു വന്ന പ്രവാസികളെയും, പ്രവാസികളുടെ മാതാപിതാക്കളെയും ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കും.
പ്രവാസികൾക്കായി KIAL മോഡൽ പ്രവാസി കോർപറേഷനുകൾ രൂപീകരിക്കും.
പ്രവാസി ക്ഷേമത്തിനായി തൊഴിൽ നൈപുണി പുനരധിവാസ കേന്ദ്രം (സ്കിൽ മാപ്പിങ് ആൻഡ് റീ സ്കില്ലിംഗ്) സ്ഥാപിക്കും.
പ്രവാസികളുടെ സ്വത്തുക്കളുടെ സംരക്ഷണത്തിനും ഭൂമി കയ്യേറ്റം തടയുന്നതിനും വേണ്ടി ഒരു പ്രത്യേക പ്രവാസി ട്രൈബ്യൂണൽ സ്ഥാപിക്കും. രേഖകൾ വ്യാജമായി ചമയ്ക്കുന്നതും പ്രവാസി സ്വത്തുകൾ നിയമവിരുദ്ധമായി കൈവശപ്പെടുത്തുന്നത് തടയാനും, ഇതുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കാനും ഈ ട്രൈബ്യൂണൽ സഹായകരമാകും.


