
മനാമ: ബഹ്റൈനിൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ കാരണങ്ങളാൽ വ്യോമാതിർത്തിയിൽ ഡ്രോണുകളുടെ ഉപയോഗം പൂർണമായി നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തിൻ്റെ വ്യോമാതിർത്തി ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തുന്നുണ്ട്. ഉദ്ദേശ്യം എന്തായാലും എല്ലാവിധ ഡ്രോണുകൾക്കും നിരോധനം ബാധകമാണ്. അനധികൃത ഡ്രോണുകൾ കണ്ടെത്തി ഭീഷണി തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഈ തീരുമാനമെടുത്തത്.
നിരോധനം ലംഘിക്കുന്ന ഡ്രോണുകൾ തടഞ്ഞുനിർത്തി നശിപ്പിക്കുകയും ഉത്തരവാദികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.


