
മനാമ: ബഹ്റൈനിൽ ഓൺലൈൻ വഴി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു.
പ്രതിയെ റിമാൻഡ് ചെയ്ത് കസ്റ്റഡിയിൽ വിട്ടതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. പ്രതി കുട്ടികൾക്ക് അശ്ലീല ചിത്രങ്ങൾ അയച്ചുകൊടുത്ത് സമാനമായ ചിത്രങ്ങൾ തിരിച്ചയയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ ഒരു കുട്ടിയിൽനിന്ന് ലഭിച്ച വിവരങ്ങളനുസരിച്ച് അന്വേഷണം നടത്തിയാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തതെന്ന് ജനറൽ ഡയറക്ടറേറ്റ് ഫോർ ആൻ്റി കറപ്ഷൻ ആൻ്റ് ഇക്കണോമിക് ആൻ്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പ്രതി സമാനമായ നിരവധി കുറ്റകൃത്യങ്ങൾ ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.


