
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ഭവനപദ്ധതിക്കായി കോൺഗ്രസ് വാങ്ങിയ ഭൂമിയിൽ കുടിൽക്കെട്ടി സമരവുമായി ഡിവൈഎഫ്ഐ. കുന്നംപറ്റയില്‍ കോൺഗ്രസിന്റെ ഭൂമിക്ക് പുറത്തുള്ള വഴിയിലാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കുടിൽ കെട്ടുന്നത്. വീട് നിര്‍മാണം ആരംഭിക്കാത്തതിലാണ് പ്രതിഷേധം. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിൻ്റെ നേതൃത്വലാണ് കുടിൽ കെട്ടുന്നത്. ദുരന്തബാധിതരെ കോണ്‍ഗ്രസ് വഞ്ചിക്കുന്നുവെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. വീട് പോയിട്ട് പിരിച്ച തുക എത്രയെന്ന് പറയാൻ പോലും കോൺഗ്രസിന് കഴിയുന്നില്ലെന്ന് വി വസീഫ് വിമര്‍ശിച്ചു. സർക്കാരിൻ്റെ ടൗൺഷിപ്പിൽ ദുരന്തബാധിതർക്ക് വേണമെങ്കിൽ ഇപ്പോൾ തന്നെ താമസിക്കാമെന്നും വീടുകളുടെ പണി പൂർത്തിയായെന്നും താമസിക്കുന്നതിന് തടസം ഇല്ലെന്നും വസീഫ് പ്രതികരിച്ചു.


