
മനാമ: ബഹ്റൈനില്‍ ചില ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് വ്യവസായ- വാണിജ്യ മന്ത്രാലയത്തിലെ പരിശോധനാ ഡയറക്ടറേറ്റ് നിരവധി ചില്ലറ വില്‍പ്പനശാലകളില്‍ പരിശോധന നടത്തി.
വിലനിലവാരം പരിശോധിക്കാനും സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും ഏതെങ്കിലും നിയമലംഘനങ്ങളോ അന്യായ വിലവര്‍ധനവോ കണ്ടെത്താനും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താനുമായിരുന്നു പരിശോധന.
മനാമ, അല്‍ ഹിദ്ദ്, ദിയാര്‍ അല്‍ മുഹറഖ്, ഈസ്റ്റ് റിഫ, ഇസ ടൗണ്‍ എന്നീ പ്രദേശങ്ങളടക്കം ബഹ്റൈനിലുടനീളമുള്ള 102 ചില്ലറ വില്‍പ്പനശാലകളില്‍ പരിശോധന നടന്നു. ഒരു കടയില്‍ ഫ്ളാഷ്ലൈറ്റുകളുടെ വില അന്യായമായി വര്‍ധിപ്പിച്ചതായി കണ്ടെത്തി. കട അടച്ചുപൂട്ടുകയും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
നിലവിലെ സാഹചര്യത്തില്‍ വിലക്കയറ്റവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഉപഭോക്താക്കളെ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. മന്ത്രാലയത്തിന്റെ കോള്‍ സെന്റര്‍ വഴിയോ 80001700 എന്ന നമ്പര്‍ വഴിയോ ‘തവാസുല്‍’ സംവിധാനം വഴിയോ inspect@moic.gov എന്ന ഇ-മെയില്‍ വഴിയോ മന്ത്രാലയം നല്കുന്ന മറ്റേതെങ്കിലും ആശയവിനിമയ മാര്‍ഗങ്ങള്‍ വഴിയോ വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.


