
മനാമ: നിലവിലെ സംഘര്‍ഷാവസ്ഥയുടെ സാഹചര്യത്തില്‍ ബഹ്റൈനില്‍ പേഴ്സണല്‍ ലോണുകളുടെ തിരിച്ചടവ് താല്‍ക്കാലികമായി മരവിപ്പിക്കണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു.
സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് വക്താവ് ഖാലിദ് ബു ഓങ്കിന്റെ നേതൃത്വത്തില്‍ അഞ്ച് എം.പിമാരാണ് ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. മൂന്നു മാസത്തേക്ക് വായ്പാ തിരിച്ചടവ് നിര്‍ത്തിവെക്കണമെന്നും ഇതിന് പിന്നീട് പലിശ ഈടാക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.


