
മനാമ: സമുദ്ര വിഭവങ്ങള്‍ സംരക്ഷിക്കാനും സമുദ്ര പരിസ്ഥിതിയുടെ സുസ്ഥിരത ഉറപ്പാക്കാനുമുള്ള നടപടികളുടെ ഭാഗമായി മാര്‍ച്ച് 15 മുതല്‍ മെയ് 15 വരെ ബഹ്റൈന്റെ പ്രാദേശിക ജലാശയങ്ങളില്‍ ഞണ്ടുപിടുത്തം നിരോധിച്ചതായി സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്.സി.ഇ) അറിയിച്ചു.
പ്രജനന കാലയളവില്‍ ഞണ്ടുകളുടെ ശേഖരം സംരക്ഷിക്കാനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്താനും വേണ്ടിയാണ് ഈ തീരുമാനം.
മത്സ്യത്തൊഴിലാളികള്‍ നിരോധനം പാലിക്കണം. ഈ കാലയളവില്‍ നിയമവിരുദ്ധമായി ഞണ്ടിനെ പിടിക്കുന്നവരെ നിയമനടപടികള്‍ക്ക് വിധേയമാക്കും.
നിരോധന കാലയളവില്‍ മത്സ്യബന്ധന ഉപകരണങ്ങളില്‍ കുടുങ്ങിയ ഞണ്ടുകളെ കണ്ടെത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ അവയെ ഉടന്‍ കടലില്‍ തിരികെ വിടണമെന്നും അവയുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ ശ്രദ്ധ ചെലുത്തണമെന്നും കൗണ്‍സില്‍ നിര്‍ദേശിച്ചു.


