
മനാമ: പശ്ചിമേഷ്യ യി യുദ്ധസാഹചര്യങ്ങൾ കാരണം രക്തത്തിന്റെ ആവശ്യകത വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ, മനുഷ്യജീവൻ രക്ഷിക്കാൻ ബഹ്റൈൻ കെഎംസിസി സംഘടിപ്പിച്ച എമർജൻസി സമൂഹ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.

വ്രത വിശുദ്ധിയുടെ നിറവിലും
ബഹ്റൈൻ കെഎംസിസി നേതൃത്വത്തിൽ നടന്ന ജീവസ്പർശം
സമൂഹ രക്തദാന ക്യാമ്പിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്.
മൂന്നു ദിവസങ്ങളിലായി മനാമയിലെ സൽമാനിയ്യ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ സ്വദേശികളും വിദേശികളുമടക്കം നൂറുക്കണക്കിന് പേർ രക്തദാനം നടത്തി. രക്തം ദാനം ചെയ്യാൻ എത്തിയിരുന്ന പലർക്കും സമയപരിധി കാരണം മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടായതും ശ്രദ്ധേയമായി.

“രക്തദാനം മനുഷ്യസ്നേഹത്തിന്റെ അടയാളമാണ്” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. യുദ്ധസാഹചര്യങ്ങൾ ഉൾപ്പെടെ അടിയന്തര സാഹചര്യങ്ങളിൽ രക്തത്തിന്റെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം ക്യാമ്പുകൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി.

ക്യാമ്പിന്റെ ഭാഗമായി കെഎംസിസി ദേശീയ വോളണ്ടിയർ വിംഗിലെ അനേകം പ്രവർത്തകർ രക്തദാനത്തിനായി രജിസ്റ്റർ ചെയ്തതും സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും ശ്രദ്ധേയമായി.

ക്യാമ്പിന്റെ മികച്ച സംഘാടനത്തെ ബഹ്റൈൻ ആരോഗ്യ വകുപ്പ് അധികൃതർ അഭിനന്ദിച്ചു. മനുഷ്യജീവൻ രക്ഷിക്കുന്നതിനുള്ള ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്നും അവർ വ്യക്തമാക്കി.

മൂന്നു ദിവസങ്ങളിലായി നടന്ന ക്യാംപിനു കെഎംസിസി സംസ്ഥാന ഭാരവാഹികളായ എ പി ഫൈസൽ , അബ്ദുൽ അസീസ് റഫ , സലിം തളങ്കര , സഹീർ കാട്ടാപള്ളി ,കെഎംസിസി വനിതാവിങ് പ്രസിഡന്റ് മഹിറ ഷമീർ ,ഹെൽത് വിങ് കൺവീനർ ഉമ്മർ കൂട്ടിലങ്ങാടി , ഇർഷാദ് കണ്ണൂർ ,മുനീർ ഒഞ്ചിയം ,ശറഫുദ്ധീൻ മാരായ മംഗലം ,
സിദ്ദീഖ് അദ്ലിയ ,
സിദ്ദീഖ് ഈസ്റ്റ് റിഫ ,
റഫീഖ് ഈസ്റ്റ് റിഫ ,
മൂസ ഒളവട്ടൂർ,
ജാഫർ തിരൂരങ്ങാടി,
നസീബ് കൊച്ചിക്കാരൻ,
റിയാസ് സനാബിസ് ,
ആഷിഖ് മേഴത്തൂർ ,ഉമറുൽ ഫാറൂഖ് ,മുസ്തഫ സുറൂർ താജുദ്ധീൻ ,ലതീഫ് നാദാപുരം
ഷമീർ ടൂറിസ്റ്റ് തുടങ്ങിയവർ നേതൃത്വം നൽകി


