
മനാമ: ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയിലെ യു.എ.ഇ. കോണ്‍സുലേറ്റ് ജനറലിനെ ലക്ഷ്യംവെച്ചുള്ള ഡ്രോണ്‍ ആക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.
ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും സ്ഥാപിത അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും, പ്രത്യേകിച്ച് 1949ലെ ജനീവ കണ്‍വെന്‍ഷനുകളുടെയും 1961ലെ നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കണ്‍വെന്‍ഷന്റെയും വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
യു.എ.ഇയുമായുള്ള ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രസ്താവനയില്‍ ആവര്‍ത്തിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും കണ്‍വെന്‍ഷനുകള്‍ക്കും അനുസൃതമായി നയതന്ത്ര ദൗത്യങ്ങളുടെയും അവരുടെ ഉദ്യോഗസ്ഥരുടെയും സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.


