
മനാമ: ജനവാസ മേഖലകളെയും പൊതു ഇടങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാനിയന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റ സിത്രയിലെ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമയും ആരോഗ്യ മന്ത്രി ഡോ. ജലീല ബിന്ത് അല്‍ സയ്യിദ് ജവാദ് ഹസ്സനും സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ സന്ദര്‍ശിച്ചു.
ഡോ. ജുമ വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ച് അന്വേഷിച്ചു. അവരുടെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും കണ്ടു. അവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.
പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ചികിത്സിക്കുന്നതില്‍ കാണിച്ച അര്‍പ്പണബോധത്തിനും പ്രൊഫഷണലിസത്തിനും സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെ മെഡിക്കല്‍, നഴ്സിംഗ് ജീവനക്കാരെ വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു.


