
ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളിലെ സ്കൂളുകളില്‍ മാര്‍ച്ച് 9 മുതല്‍ 11 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സി.ബി.എസ്.ഇ) മാറ്റിവെച്ചു.
ഗള്‍ഫ് മേഖലയിലെ നിലവിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. പുതിയ തീയതികള്‍ പിന്നീട് അറിയിക്കും.
മാര്‍ച്ച് 10ന് സ്ഥിതിഗതികള്‍ വീണ്ടും അവലോകനം ചെയ്യും. മാര്‍ച്ച് 12 മുതല്‍ നടക്കാനിരിക്കുന്ന പരീക്ഷകള്‍ സംബന്ധിച്ച് അവലോകത്തിനു ശേഷം തീരുമാനമെടുക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.


