
സീറോ മലബാർ സഭ ആഹ്വാനം ചെയ്ത പശ്ചിമേഷ്യയുടെ സമാധാനത്തിനായുള്ള പ്രത്യേക പ്രാർത്ഥനാ കൂട്ടായ്മയിൽ ബഹ്റൈൻ എ. കെ. സി. സി. യും പങ്കാളികളായി.
ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന യുദ്ധങ്ങളും അവയിലൂടെ സംഭവിക്കുന്ന നിരവധി ജീവഹാനിയും നാശനഷ്ടങ്ങളും, ആർക്കും പ്രവചിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രാർത്ഥനയാണ് പോംവഴിയെന്ന് താമരശ്ശേരി രൂപത അധ്യക്ഷൻ മാർ.
റെമിൻജിയോസ് ഇൻജിനാനേനിയേൽ പറഞ്ഞു.
സ്വാർത്ഥ താൽപര്യങ്ങളും, എണ്ണക്കൊതിയും,
യുദ്ധക്കൊതിയിൽ എത്തിയിരിക്കുകയാണ്. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ലോകത്തെ മുഴുവൻ ജനങ്ങളുടെയും സമാധാനം കളയുന്ന ഇത്തരം നടപടികളിൽ നിന്ന് ഉത്തരവാദിത്തപ്പെട്ടവർ നീതി പുലർത്തണമെന്ന് എ കെ സി സി ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയില്‍ പറഞ്ഞു.
വർഗീസ് കാരയ്ക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, ഗ്ലോബൽ പ്രസിഡണ്ട് രാജീവ് കൊച്ചുപറമ്പിൽ, ചാൾസ് ആലുക്ക, ജേക്കബ് വാഴപ്പള്ളി, ജെൻസൺ ദേവസി,റോബിൻ സെബാസ്റ്റ്യൻ, ജീവൻ ചാക്കോ, രതീഷ് സെബാസ്റ്റ്യൻ, മോൻസി മാത്യു എന്നിവർ സംസാരിച്ചു.
ജെസ്സി,മേയ്മോൾ, സുനു രതീഷ് എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
അലക്സ് സ്കറിയ സ്വാഗതവും, ജിൻസി ജീവൻ നന്ദിയും പറഞ്ഞു.


