
റിയാദ്: ഇന്ത്യയടക്കം 40 രാജ്യങ്ങളില്‍നിന്നുള്ള കോഴിയിറച്ചിയും മുട്ടയും ഉള്‍പ്പെടെയുള്ള പൗള്‍ട്രി ഉല്പന്നങ്ങളുടെ ഇറക്കുമതി പൂര്‍ണമായും നിരോധിച്ച് സൗദി അറേബ്യ.
മറ്റു 16 രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിക്ക് ഭാഗിക നിരോധനവും പ്രഖ്യാപിച്ചു. പകര്‍ച്ചവ്യാധി ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതലെന്ന നിലയിലാണ് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ നടപടി.
അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ നിരോധനമാണിത്. എത്ര കാലത്തേക്കാണ് നിരോധനമെന്ന് വ്യക്തമല്ല. എന്നാല്‍ ഭീഷണി വിട്ടൊഴിയുന്ന മുറയ്ക്ക് നിരോധനത്തിന് പുനഃപരിശോധനയുണ്ടാകും.


