
മനാമ: കുവൈത്ത് ദേശീയ ദിനത്തിന്റെയും വിമോചന ദിനത്തിന്റെയും ആഘോഷത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നീലനിറത്തില്‍ അണിഞ്ഞൊരുങ്ങി ബഹ്റൈന്‍.
രാജ്യത്തുടനീളമുള്ള നിരവധി വഴിയടയാളങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പ്രധാന ഇടങ്ങള്‍ എന്നിവ നീലനിറത്തില്‍ അലങ്കരിച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെയും ജനങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെയും പ്രതിഫലനമായി.


