
മനാമ: വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ബഹ്റൈൻ ചാപ്റ്റർയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയ പൗരപ്രമുഖരെ ആദരിക്കുന്നതിന്റെ ഭാഗമായി, മർഹൂം ആർ. യുസഫ് ഹാജിയുടെ പേരിൽ ഏർപ്പെടുത്തിയ സ്മാരക പുരസ്കാരത്തിന്റെ പ്രഥമ ജേതാവായി എം. എം. എസ്. ഇബ്രാഹീം സാഹിബിനെ തെരഞ്ഞെടുത്തു. മുസ്ലിം ജമാഅത് മുൻ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവും ബഹ്റൈൻ പ്രവാസിയും മുൻ കെ.എം.സി.സി നേതാവുമായിരുന്ന ആർ. യുസഫ് ഹാജിയുടെ സ്മരണാർത്ഥമാണ് എല്ലാ വർഷവും വിവിധ മേഖലകളിൽ മികവുറ്റ സേവനം നടത്തിയവരെ ആദരിക്കുന്നത്.
ജീവകാരുണ്യ പ്രവർത്തന മേഖലയിലും മത-ഭൗതിക വിദ്യാഭ്യാസ മേഖലയിലും നടത്തിയ ശ്രദ്ധേയമായ സേവനങ്ങളെ മാനിച്ചാണ് ബഹ്റൈൻ ചാപ്റ്റർ അഡ്വൈസറി ബോർഡ് ചെയർമാൻ ഇബ്രാഹീം സാഹിബിന് പ്രഥമ പുരസ്കാരം നൽകുന്നതെന്ന് പ്രസിഡന്റ് ഷരീഫ് കൊറോത്ത്, ജനറൽ സെക്രട്ടറി എ. പി. ഫൈസൽ എന്നിവർ അറിയിച്ചു.ബഹ്റൈൻ ചാപ്റ്റർ ഭരണസമിതി യോഗത്തിലാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഹാഷിം പി.പി., പി. കെ. ഇസ്ഹാഖ്, എൻ. കെ. മൂസഹാജി, മജീദ് കല്ലേരി, സഹീർ പറമ്പത്ത്, അഫ്സൽ വട്ടക്കണ്ടി, ഷരീഫ് അരീക്കോത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

ഓരോ വർഷവും റമദാനിൽ മഹല്ല് പരിധിയിലെ വിവിധ വ്യക്തികളെ “വില്ല്യാപ്പള്ളി സംഗമം” വേദിയിൽ വെച്ച് പുരസ്കാരം നൽകി ആദരിക്കും.
നാളെ 26/2/26 മനാമയിലെ കെ.എം.സി.സി ഹാളിൽ നടക്കുന്ന ഇഫ്താർ സംഗമത്തിൽ വെച്ച് പ്രഥമ പുരസ്കാരം എം. എം. എസ്. ഇബ്രാഹീം സാഹിബിന് കൈമാറും. ഉത്തരേന്ത്യയിലെ വിദ്യാഭ്യാസ പ്രവർത്തകൻ ഡോ. സുബൈർ ഹുദവി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
കെഎംസിസി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, കെ.എം.സി.സി ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര എന്നിവർ ചടങ്ങിൽ സംബന്ധിക്കും.


