
മനാമ: ബഹ്റൈനില്‍ വ്യാജ വീഡിയോ നിര്‍മിക്കുന്നതിന് 3,000 മുതല്‍ 10,000 ദിനാര്‍ വരെ പിഴയും തടവും വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി ഞായറാഴ്ച ശൂറ കൗണ്‍സില്‍ ചര്‍ച്ചയ്ക്കെടുക്കും.
വിവരസാങ്കേതികവിദ്യാ കുറ്റകൃത്യം സംബന്ധിച്ച 2014ലെ 60ാം നമ്പര്‍ നിയമത്തില്‍ ഒരു ആര്‍ട്ടിക്കിള്‍ കൂടി ചേര്‍ക്കാനുള്ള നിയമഭേദഗതിയാണിത്. ഏതെങ്കിലും വിവരസാങ്കേതികവിദ്യാ സംവിധാനങ്ങളുപയോഗിച്ച് ആരെയെങ്കിലും അവഹേളിക്കുകയോ സല്‍പ്പേരിന് കളങ്കം വരുത്തുകയോ ചെയ്യുന്ന തരത്തില്‍ വ്യാജ വീഡിയോ നിര്‍മിക്കുന്നതിന് ഈ നിയമം ബാധകമാകും.
ശുറ കൗണ്‍സില്‍ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്മാന് ജമാല്‍ ഫഖ്റു, അംഗങ്ങളായ അലി അല്‍ ശിഹാബി, ഡോ. മുഹമ്മദ് അലി ഹസ്സന്, ഖാലിദ് അല്‍ മസ്കത്തി, ദലാല്‍ അല്‍ സായിദ് എന്നിവര്‍ ചേര്‍ന്നാണ് ഭേദഗതി നിര്‍ദേശം കൊണ്ടുവന്നത്.


