
വാഷിംഗ്ടണ്‍: റമദാന് ഇഫ്താറിന് ശേഷം വാഷിംഗ്ടണ്‍ ഡിസിയില്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്ക് സ്വീകരണം നല്കി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണപ്രകാരം സമാധാന ബോര്‍ഡിന്റെ ആദ്യ യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം അമേരിക്കയിലേക്ക് നടത്തിയ സന്ദര്‍ശനത്തിന്റെ ഭാഗമായിരുന്നു സ്വീകരണം.
സ്വീകരണച്ചടങ്ങില്‍ കസാക്കിസ്ഥാന്‍ പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവ്, മദ്ധ്യപൗരസ്ത്യ മേഖലയിലേക്കുള്ള അമേരിക്കയുടെ പ്രത്യേക ദൂതന് സ്റ്റീവ് വിറ്റ്കോഫ്, അമേരിക്കന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ജാരെഡ് കുഷ്നര്‍, ജി.സി.സി. രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍, മുതിര്‍ന്ന അമേരിക്കന്‍ ഭരണകൂട ഉദ്യോഗസ്ഥര്‍, അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍, ആദ്യ സമാധാന ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.
ബഹ്റൈന്‍ എപ്പോഴും സമാധാനം, സഹവര്‍ത്തിത്വം, സഹിഷ്ണുത എന്നിവയെ അതിന്റെ സ്വത്വത്തിന്റെ കാതലായി പ്രതിഷ്ഠിച്ചിട്ടുണ്ടെന്ന് സ്വീകരണച്ചടങ്ങില്‍ രാജാവ് പറഞ്ഞു. അമേരിക്കയുമായുള്ള പങ്കാളിത്തം ഒരു പുതിയ അദ്ധ്യായത്തിലേക്ക് കടക്കുമ്പോള്‍ ബഹ്റൈന്‍ മുന്നിലുള്ള അവസരങ്ങള്‍ വളരെ വലുതാണ്. ബഹ്റൈന്‍ പ്രതിരോധശേഷിയുള്ള രാജ്യവും ഭാവിയിലേക്കുള്ള വഴികാട്ടിയുമാണെന്നും അദ്ദേഹം പറഞ്ഞു.


