
മനാമ: ബഹ്റൈനില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റ കേസില്‍ എട്ടു പേര് അറസ്റ്റിലായി.
ഏതാനും കടകള്‍ നടത്തുന്ന ഹമാലയിലെ ഒരു കമ്പനിയുടെ നടത്തിപ്പുകാരും ജീവനക്കാരുമാണ് ഇവര്‍. ഇവരുടെ ഗോഡൗണില്‍നിന്നാണ് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് കടകളും പരിശോധിക്കുകയായിരുന്നു. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളില്‍ വ്യാജ തീയതിയുള്ള സ്റ്റിക്കറൊട്ടിച്ചാണ് വില്‍പ്പന നടത്തിയിരുന്നത്.
ഗോഡൗണും അനുബന്ധ കടകളും അടച്ചുപൂട്ടാന്‍ പബ്ലിക് പ്രോസിക്യൂഷന് ഉത്തരവിട്ടു. പ്രതികളെ റിമാന്‍ഡ് ചെയ്ത് കസ്റ്റഡിയില്‍ വിട്ടു.


