
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി കഴിഞ്ഞദിവസം ട്രീ ഓഫ് ലൈഫ് ടെണ്ടില് വച്ച് ഡെസേർട്ട് ക്യാമ്പ് എന്ന പേരിൽ മെമ്പേഴ്സ് നൈറ്റ് സംഘടിപ്പിച്ചു.


നിരവധി കുടുംബാംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ വിവിധതരം മത്സരങ്ങൾ, സമ്മാനങ്ങൾ, ക്യാമ്പ് ഫയർ, സഹൃദയ നാടൻപാട്ട് സംഘത്തിൻറെ നാടൻപാട്ട് തുടങ്ങി വൈവിധ്യങ്ങളായ നിരവധി പരിപാടികളാൽ സമ്പന്നമായ ക്യാമ്പ് ഒരു യഥാർത്ഥ അറേബ്യൻ ശൈത്യ രാവ് സമ്മാനിക്കുകയുണ്ടായി.


പ്രവാസ ജീവിതത്തിൽ വിരസത അകറ്റാനും കൂട്ടുചേർന്ന് സന്തോഷിക്കാനും, സൗഹൃദങ്ങൾ പങ്കുവയ്ക്കാനും അത് വരും തലമുറകൾക്ക് മനസ്സിലാക്കി കൊടുക്കുവാനുമായി ഇതുപോലുള്ള ക്യാമ്പുകൾ ഇനിയും സംഘടിപ്പിക്കാൻ ശ്രമിക്കുമെന്ന് സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിലും, ജനറൽ സെക്രട്ടറി ബിനുരാജ് രാജനും അറിയിച്ചു.

ഡയറക്ടർ ബോർഡ് അംഗങ്ങൾ നിയന്ത്രിച്ച മെമ്പേഴ്സ് നൈറ്റിന് സബ് കമ്മിറ്റി കൺവീനർമാരായ രാജ് കൃഷ്ണൻ, ബിനോ രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.


