
മനാമ: ബഹ്റൈനിലെ സിഞ്ചിലെ ഒരു മെഡിക്കൽ സെൻ്ററിൽനിന്ന് 5,000 ദിനാർ മോഷ്ടിച്ച കേസിൽ 39കാരനെ കാപ്പിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചയുടൻതന്നെ അന്വേഷണമാരംഭിച്ചിരുന്നു. തെളിവുകൾ ശേഖരിച്ച ശേഷം പ്രതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ച ശേഷം തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.


