
മനാമ: അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ബഹ്റൈനിലെ ആശുപത്രികളില്‍ ഇന്ന് (ഫെബ്രുവരി 1) കുട്ടികളുടെ പരിശോധനാ ഫീസില്‍ 50% ഇളവ് പ്രഖ്യാപിച്ചു.
സെഗായ ഒഴികെയുള്ള അല്‍ ഹിലാല്‍ ഹെല്‍ത്ത് ഗ്രൂപ്പിന്റെ എല്ലാ ശാഖകളിലും ഇന്നു മാത്രമായി ഈ ഇളവ് ലഭ്യമാണ്.
ബഹ്റൈന്‍ ഫസ്റ്റ് ഫെസ്റ്റിവല്‍ പ്രമാണിച്ച് ഇന്ന് ബഹ്റൈനിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്കുള്ള അഭിനന്ദനമായാണ് ഇളവ് പ്രഖ്യാപിച്ചത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 80408080 എന്ന ഫോണ്‍ നമ്പറിലോ 33244700 എന്ന വാട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.


