തിരുവനന്തപുരം: ഇന്ന് രാത്രി എട്ടരയ്ക്ക് പള്ളി വേട്ടയ്ക്കായി വിഗ്രഹങ്ങൾഎഴുന്നള്ളിക്കും. ശ്രീബലിപ്പുരയിൽ പ്രദക്ഷിണം കഴിഞ്ഞ് പടിഞ്ഞാറേ നടവഴിയാണ് ശ്രീ പത്മനാഭസ്വാമി, നരസിംഹമൂർത്തി, തിരുവാമ്പാടി ശ്രീകൃഷ്ണൻ എന്നീ വിഗ്രഹങ്ങളെ പുറത്തെഴുന്നള്ളിക്കുക.
പള്ളിവേട്ടയ്ക്കും നാളെ നടക്കുന്ന ആറാട്ടിനും വിഗ്രഹങ്ങൾ വാഹനങ്ങളിൽ എഴുന്നള്ളിക്കില്ല. ഗരുഡ വാഹനം ഒഴിവാക്കി പൂജാരിമാർ തലയിലേറ്റിയാണ് വിഗ്രഹങ്ങളെ വേട്ടക്കളത്തിൽ എത്തിക്കുക. സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിൽ വേട്ടക്കളം തയ്യാറാക്കുന്നതാണ് പതിവെങ്കിലും ഇക്കുറി മതിലകം ഓഫീസിനു മുന്നിലാണ് വേട്ടക്കളം ഒരുക്കിയിരിക്കുന്നത്.
ചടങ്ങുകളിൽ ഭക്തർക്ക് പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.