കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് നല്കിയ മൊഴി ഭാമയും സിദ്ദിഖും തിരുത്തിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസി. രേവതിയും റിമ കല്ലിങ്കലും രമ്യ നമ്പീശനും വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു.
സഹപ്രവര്‍ത്തകരെപ്പോലും വിശ്വസിക്കാന്‍ കഴിയില്ല എന്നത് വേദനാജനകമാണെന്ന് രേവതിയും ഫേസ്ബുക്കില്‍ കുറിച്ചു. അതിജീവിച്ചവള്‍ക്ക് ഒപ്പം നില്ക്കേണ്ടവര് കൂറ് മാറിയത് സത്യമാണെങ്കില്‍ അതില്‍ ലജ്ജ തോന്നുന്നുവെന്നായിരുന്നു റിമ കല്ലിങ്കലിന്റെ കുറിപ്പ്. കൂറുമാറ്റത്തിലൂടെ ഇരുവരും കുറ്റകൃത്യത്തെ അനുകൂലിക്കുകയാണ് എന്ന് ആഷിഖ് അബുവും വിമര്‍ശിച്ചിരുന്നു.