മനാമ: കൊറോണ വൈറസ് (കോവിഡ് -19) വാക്സിനിലെ മൂന്നാമത്തെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ബഹ്റൈൻ ആഭ്യന്തരമന്ത്രി ജനറൽ റഷീദ് ബിൻ അബ്ദുള്ള അൽ ഖലീഫ പങ്കാളിയായി. നേരത്തെ ബഹ്റൈൻ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ സൽമാൻ രാജകുമാരൻ കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്തിരുന്നു.
വിദേശികൾ ഉൾപ്പടെ ആറായിരത്തോളം പേർക്കാണ് കോവിഡ് വാക്സിൻ പരീക്ഷണത്തിൽ അവസരം നൽകുന്നത്. 4000 ത്തിലധികം പേരാണ് ഇതുവരെ വാക്സിൻ പരീക്ഷണത്തിന് വിധേയരായിരിക്കുന്നത്.