തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നത് ഗൗരവതരമായ സംഭവമാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വിവാദത്തിലായ മന്ത്രിമാരെ മുഖ്യമന്ത്രി അനാവശ്യമായി ന്യായീകരിക്കുകയാണെന്നും മുഖ്യമന്ത്രി രാജി സമർപ്പിച്ച് പുതിയ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജി പ്രഖ്യാപിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്നും മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ മന്ത്രി ജലീലിനെ ചോദ്യം ചെയ്യുകയാണ്. എൻഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യലിന് ശേഷമാണ് കെ.ടി. ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത്, വിദേശ സഹായം, വിദേശത്തു നിന്ന് ഖുറാൻ എത്തിച്ചത് തുടങ്ങിയ കാര്യങ്ങളാണ് കെ.ടി.ജലീലിനെതിരെ എൻ.ഐ.എ. അന്വേഷിക്കുന്നത്.